Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kiara Adwani

ആ​ദ്യ മാ​തൃ​ദി​നം ആ​ഘോ​ഷ​മാ​ക്കി കി​യാ​ര

അ​മ്മ​യാ​യ​തി​നു ശേ​ഷ​മു​ള​ള ആ​ദ്യ​ത്തെ മാ​തൃ​ദി​നം ആ​ഘോ​ഷ​മാ​ക്കി ന​ടി കി​യാ​ര അ​ദ്വാ​നി. ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മ​ല്‍​ഹോ​ത്ര​യു​ടെ സ​ര്‍​പ്രൈ​സ് പാ​ച​ക​വും മ​ക​ള്‍ സ​രാ​യ​യു​ടെ സാ​ന്നി​ധ്യ​വു​മാ​ണ് കി​യാ​ര​യു​ടെ ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും കി​യാ​ര സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് കി​യാ​ര​യ്ക്കാ​യി സി​ദ്ധാ​ര്‍​ഥ് ചോ​ക്ലേ​റ്റ് പാ​ന്‍​കേ​ക്കു​ക​ള്‍ ത​യാ​റാ​ക്കി. പാ​ന്‍ കേ​ക്കി​ല്‍ MOM എ​ന്ന് മ​നോ​ഹ​ര​മ​മാ​യി എ​ഴു​തി​യ ചി​ത്ര​വും സി​ദ്ധാ​ര്‍​ഥി​ന്‍റെ പാ​ച​ക നൈ​പു​ണ്യ​വും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​കു​ക​യാ​ണ്. ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് കു​ഞ്ഞ് സ​രാ​യ അ​ണി​ഞ്ഞ ടി ​ഷ​ര്‍​ട്ടി​ലെ വാ​ച​ക​ങ്ങ​ളാ​ണ്.

ഇ​ത് എ​ന്‍റെ അ​മ്മ​യു​ടെ ആ​ദ്യ മാ​തൃ​ദി​ന​മാ​ണ്. (പി​എ​സ് ഞാ​ന്‍ ത​ന്നെ​യാ​ണ് അ​മ്മ​യു​ടെ സ​മ്മാ​നം) എ​ന്ന കു​റി​പ്പു​ള​ള ടി ​ഷ​ര്‍​ട്ട് അ​ണി​ഞ്ഞ സ​യാ​ര​യു​ടെ ചി​ത്ര​വും ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ര്‍​ന്നു.

അ​മ്മ ജെ​നീ​വീ​വ് അ​ദ്വാ​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം കേ​ക്ക് മു​റി​ക്കു​ന്ന വീ​ഡി​യോ​യും താ​രം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ത​ന്‍റെ ആ​ദ്യ മാ​തൃ​ദി​നം ഇ​ത്ര​യും സ്‌​പെ​ഷ​ലാ​ക്കി​യ​തി​ന് സി​ദ്ധാ​ര്‍​ഥി​നും മ​ക​ള്‍​ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് വൈ​കാ​രി​ക​മാ​യ ഒ​രു കു​റി​പ്പും കി​യാ​ര പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ എ​ല്ലാ അ​മ്മ​മാ​ര്‍​ക്കും മാ​തൃ​ദി​നാ​ശം​സ​ക​ളും താ​രം നേ​ര്‍​ന്നി​ട്ടു​ണ്ട്.

ഞ​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്! എ​ന്‍റെ ആ​ദ്യ​ത്തെ മാ​തൃ​ദി​ന​മാ​യ​തു​കൊ​ണ്ടു​ത​ന്നെ ഈ​വ​ര്‍​ഷം ഏ​റെ സ​വി​ശേ​ഷ​മാ​യി​രു​ന്നു. എ​ന്‍റെ ഭ​ര്‍​ത്താ​വ് ത​ന്‍റെ പാ​ച​ക നൈ​പു​ണ്യം കൊ​ണ്ട് എ​ന്നെ സ​ര്‍​പ്രൈ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു.

പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് ചോ​ക്ലേ​റ്റ് പാ​ന്‍​കേ​ക്കു​ക​ള്‍, സ​രാ​യൂ​വി​ല്‍ നി​ന്നു​ള്ള കൂ​ടു​ത​ല്‍ ആ​ലിം​ഗ​ന​ങ്ങ​ള്‍, പി​ന്നെ ഒ​രു​പാ​ട് കേ​ക്കും... അ​വി​ടെ​യു​ള്ള എ​ല്ലാ അ​മ്മ​മാ​ര്‍​ക്കും-​നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു വേ​ണ്ടി നി​ങ്ങ​ള്‍ ചെ​യ്യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ള്‍​ക്കും ന​ന്ദി. നി​ങ്ങ​ള്‍ എ​ല്ലാ ദി​വ​സ​വും സ്‌​നേ​ഹി​ക്ക​പ്പെ​ടു​ക​യും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. എ​ന്‍റെ കൊ​ച്ചു മാ​ലാ​ഖ​യ്ക്ക്-​എ​ന്നെ നി​ന്‍റെ അ​മ്മ​യാ​ക്കി​യ​തി​ന് നി​ന​ക്ക് ന​ന്ദി, ഏ​വ​ര്‍​ക്കും മാ​തൃ​ദി​നാ​ശം​സ​ക​ള്‍. കി​യാ​ര കു​റി​ച്ചു.

Latest News

Corehub Up